നെയ്യാർ ഡാം ഹയർസെക്കൻഡറി സ്കൂളിലെ, ഈ വർഷത്തെ യുവജനോത്സവം, അതേപോലെ ഡോക്ടർ ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. തിരു : നെയ്യാർ ഡാം ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ യുവജനോത്സവം, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ഡോക്ടർ ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. നെയ്യാർ എഴുത്തുകാരുടെ മടിത്തട്ടാണ്, മലയാളത്തിന്റെ പ്രിയ കവികളായ, വയലാർ,ഒഎൻവി താനും മൂന്ന് സിനിമകൾക്കായി പാട്ട് എഴുതിയിട്ടുള്ള ആളാണെന്നും, നെയ്യാറിനെ സാംസ്കാരിക കേരളത്തിന് ഒരിക്കലും മറക്കാൻ ആവില്ലെന്നും, നെയ്യാർ ഡാമിൽ വരാൻ സാധിച്ചതിൽ താൻ അതീവ സന്തുഷ്ടൻ ആണെന്നും, അദ്ദേഹം അഭിപ്രായപ്പെട്ടു. പിടിഎ പ്രസിഡണ്ട് ശ്രീ കള്ളിക്കാട് ബാബു അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ, ശ്രീമതി ബിനുജ ജെ പി , ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീരേഖ, സ്റ്റാഫ് സെക്രട്ടറി ശ്രീ ആൽബിൻ തുടങ്ങിയവർ സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ, ഓണക്കൂറിനെ ആദരിച്ചു. കുട്ടികളുടെ കലാ മത്സരങ്ങളും ഉണ്ടായിരുന്നു.
