സെന്റ് ജോസഫ് എച്ച്എസ്എസ് അഞ്ചുതെങ്ങ് 132ാം വാർഷികാഘോഷം ഗ്ലാൻസ 2K26

അഞ്ചുതെങ്ങ് 132 വാർഷിക ആഘോഷം ഗ്ലാൻസ2k26 സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സമുചിതമായി ആഘോഷിച്ചു 2025ൽ മിസ്റ്റർ ഇന്ത്യ ടൈറ്റിൽ വിന്നർ ആയ ശ്രീമാൻ ജോസഫ് ജോൺ സന്ദേശം നൽകി തുടർന്ന് RC സ്കൂൾ കോർപ്പറേറ്റ് മാനേജർ ബഹുമാനപ്പെട്ട Rev ഫാദർ സൈറസ് കളത്തിൽ മുഖ്യപ്രഭാഷണം നടത്തി പിടിഎ പ്രസിഡന്റ് ശ്രീമാൻ ആന്റണി ദേവദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ Rev ഫാദർ സന്തോഷ് കുമാർ,Rev ഫാദർ ഹെറിൻ, Rev ഫാദർ വിഗിൽ പഞ്ചായത്ത് പ്രസിഡന്റ് ഷിൻസി, പിടിഎ വൈസ് പ്രസിഡണ്ട് ഷെറിൻ ജോൺ, വാർഡ് മെമ്പർമാരായ ശ്രീമതി ആലിസ് ഔസേപ്പ്, ശ്രീമാൻ രാജേന്ദ്രൻ, റിട്ടയേർഡ് എച്ച് എം ബിനു ജാക്സൺ, ഇടവക കോഡിനേറ്റർ ശ്രീമതി റീറ്റ സജു, ഇടവക കൗൺസിൽ സെക്രട്ടറി സെബാസ്റ്റ്യൻജോർജ്, ഇടവക വിദ്യാഭ്യാസ കൺവീനർ ശ്രീമതി മല്ലിക തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു തുടർന്ന് വിശിഷ്ട വ്യക്തികളെ ആദരിച്ചു 2025- 26 അക്കാദമിക വർഷത്തെ പ്രവർത്തന റിപ്പോർട്ട് സ്കൂൾ എച്ച് എം ശ്രീമതി സൂസൻ ഫ്രാൻസിസ് അവതരിപ്പിച്ചു സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സഹായറാണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമാൻ സാജൻ നന്ദിയും രേഖപ്പെടുത്തി തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *