തിരുവനന്തപുരം : മുൻ പ്രധാനമന്ത്രിമാരായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്ഥാപക പ്രസിഡന്റും, ഗുൽസാരിലാൽ നന്ദ സ്ഥാപക ചെയർമാനുമായി രൂപം കൊണ്ട് ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജിന്റെ ‘ഭാരത് സേവക് ‘ ദേശീയപുരസ്കാരത്തിന് പ്രേംനസീർ സുഹൃത് സമിതി വർക്കിംഗ് പ്രസിഡണ്ടും, ദേശീയമലയാളവേദി ചീഫ് കോർഡിനേറ്ററും, ദേശീയബാലതരംഗം പ്രവർത്തകനും, പ്രമുഖ പ്രോഗ്രാം അവതാരകനുമായ എം. എച്ച്. സുലൈമാൻ അർഹനായി. സദ്ഭാവനാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻഡയറക്ടർ ഡോ. എം. ആർ. തമ്പാൻ പുരസ്കാരം സമ്മാനിച്ചു. കലാ-സാംസ്കാരിക- വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം ലഭിച്ചത്.
എം.എച്ച്. സുലൈമാൻ ഭാരത് സേവക് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി
