തിരുവനന്തപുരം മേയർ ശ്രീ.വി.വി. രാജേഷിനെ പ്രവാസിഭാരതി അനുമോദിച്ചു ആദരിക്കുകയുണ്ടായി. നഗരസഭാ മന്ദിരത്തിലെ മേയറുടെ ചേമ്പറിൽ വച്ച് പ്രവാസി ഭാരതിയുടെ പുരസ്ക്കാരം പ്രവാസി ഭാരതി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന്റെ സാനിദ്ധ്യത്തിൽ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് സജിമോൻ ആന്റണിപ്രവാസി ഭാരതിയുടെഅനുമോദന പുരസ്ക്കാരം സമർപ്പിച്ചു. പ്രവാസി ഭാരതി ജനറൽ എഡിറ്റർ ശശി ആർ.നായർ കീർത്തി പത്രവും കോശി അലക്സാണ്ടർ പൊന്നാടയും സമർപ്പിച്ചു. പുഞ്ചക്കരി വി. ഉണ്ണി, എം. നജീബ്, കൈരളി ചാനൽ മാർക്കറ്റിംഗ് കോ-ഓർഡിനേറ്റർസുനിൽ പാറയ്ക്കൽ, വിഴിഞ്ഞം അബ്ദുൽ ജബ്ബാർ എന്നിവർ സംബന്ധിച്ചു സന്നിഹിതരായി.
തിരുവനന്തപുരം മേയർ ശ്രീ.വി.വി. രാജേഷിനെ പ്രവാസിഭാരതിയുടെ പുരസ്കാരം നൽകി അനുമോദിച്ചു
