ജനാധികാര ജനാധിപത്യ സഖ്യം (റോപ്പ്-ഇന്ത്യ) വിളംബര ജാഥ അഡ്വക്കേറ്റ് ജയശങ്കർ (രാഷ്ട്രീയ നിരീക്ഷകൻ) ഉദ്ഘാടനം ചെയ്തു.എറണാകുളം ടൗൺ ഹാളിൽ ഡോ: പി വി രാജഗോപാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. സോനു അഗസ്റ്റിൻ സ്വാഗതം ആശംസിച്ചു. സ്വാമി ഗുരുശ്രീ ആമുഖപ്രസംഗവും പ്രൊഫ. ജി.പളനിദുരൈ, ശ്രീ. ഇയാച്ചേരി കുഞ്ഞു കൃഷ്ണൻ, അഡ്വ. ബിനോയ് തോമസ്, ശ്രീ ജോൺ ബോസ്കോ എന്നിവർ ആശംസ പ്രസംഗങ്ങളും നടത്തി. ശ്രീ. ശിവ മാക്രോ ജാഥയുടെ റൂട്ട് മാപ്പിനെ കുറിച്ച് സംസാരിച്ചു. ഡോ. അഡ്വ. കെ എസ് പ്രകാശ് ജാഥയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചു. അഡ്വ. ജയശങ്കർ പതാക ജാഥാ ക്യാപ്റ്റൻ സ്വാമി ഗുരുശ്രീക്ക് കൈമാറി. ശ്രീ.എൻ. ജെ മാത്യു നന്ദി പറഞ്ഞു.
ജനാധികാര ജനാധിപത്യ സഖ്യം (റോപ്പ്-ഇന്ത്യ) വിളംബര ജാഥ അഡ്വക്കേറ്റ് ജയശങ്കർ (രാഷ്ട്രീയ നിരീക്ഷകൻ) ഉദ്ഘാടനം ചെയ്തു
