മതമൈത്രി സംഗീതഞ്ജനും ചലച്ചിത്ര സംഗീത സംവിധായകനുമായ ഡോ വാഴമുട്ടം ചന്ദ്രബാബുവും ശിഷ്യരും നടത്തി വരുന്ന പുതുവത്സര സംഗീതോത്സവം ഇരുപത്തി എട്ടാം വർഷത്തിലേക്ക്

തിരുവനന്തപുരം: മതമൈത്രി സംഗീതഞ്ജനും ചലച്ചിത്ര സംഗീത സംവിധായകനുമായ ഡോ വാഴമുട്ടം ചന്ദ്രബാബുവും ശിഷ്യരും നടത്തി വരുന്ന പുതുവത്സര സംഗീതോത്സവം ഇരുപത്തി എട്ടാം വർഷത്തിലേക്ക് കടക്കുന്നു. ആവർത്തനമില്ലാതെ ഓരോ വർഷവും ഓരോ മൃദംഗവിദ്വാന്മാർ കച്ചേരിക്ക് മൃദംഗം വായിക്കുന്നു എന്നുള്ളത് ഈ സംഗീതോത്സവത്തിന്റെ പ്രത്യേകതയാണ്. ഇരുപത്തിയെട്ടാമത് വർഷം മൃദംഗം വായിക്കുന്നത് വെൺകുളം മനേഷ് ആണ്. ജനുവരി 11 -ാം തീയതി ഭാരത് ഭവൻ ഹൈക്യു ഹാളിൽ രാവിലെ 6:30 മണിക്ക് സംഗീത അർച്ചനകളുടെ ഉദ്ഘാടനം ഡോ കമലാ ലക്ഷ്‌മി നിർവ്വഹിക്കും. സംഗീതോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം 10.30 മണിക്ക് കടകംപള്ളി സുരേന്ദ്രൻ എം എൽ എ, പത്മശ്രീ ഡോ കെ ഓമനകുട്ടി, അഡ്വകേറ്റ് ജനറൽ കെ പി ജയചന്ദ്രൻ, സൂര്യ കൃഷ്ണമൂർത്തി, ചലച്ചിത്ര സംവിധായകൻ ടി എസ് സുരേഷ്ബാബു, ഡോ പ്രമോദ് പയ്യന്നൂർ, ഡോ ബി അരുന്ധതി, ഡോ ജാസി ഗിഫ്റ്റ്, ഇഷാൻ ദേവ്, വാർഡ് കൗൺസിലർ സത്യവതി തുടങ്ങി ഇരുപത്തിയെട്ട് കലാ സംസ്ക്കാരിക സാമൂഹിക രാഷ്ട്രീയ പ്രമുഖർ ചേർന്ന് നിർവ്വഹിക്കും. സംഗീതോത്സവം അന്ന് രാവിലെ 6 മണി മുതൽ ഒരു മണി വരെ നീണ്ട് നില്ക്കും.

Leave a Reply

Your email address will not be published. Required fields are marked *