പുലിഭീതിയെ തുടർന്ന് അട്ടപ്പാടിയിൽ സ്‌കൂളിന് നാളെ അവധി

പാലക്കാട്: പുലിഭീതിയെ തുടർന്ന് അട്ടപ്പാടിയിൽ സ്‌കൂളിന് നാളെ അവധി. അട്ടപ്പാടി മുള്ളി ട്രൈബൽ ജിഎൽപി സ്‌കൂളിനാണ് അവധി നൽകിയിരിക്കുന്നത്.രണ്ടു ദിവസമായി സ്‌കൂൾ പരിസരത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നു.അധ്യാപകരുടെ ക്വാർട്ടേഴ്‌സിനു മുന്നിലുണ്ടായിരുന്ന നായയെ കഴിഞ്ഞദിവസം പുലി പിടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *