തൃശ്ശൂർ : തൃശ്ശൂർ എടമുട്ടം സെൻ്ററിൽ സ്കൂട്ടറിൽ നിന്ന് വീണ വീട്ടമ്മ ടോറസ് ലോറി കയറി മരിച്ചു. ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി ചെറുവട്ടത്ത് ഉബൈദിൻ്റെ ഭാര്യ സെബീന (45) ആണ് മരിച്ചത്.ഇന്ന് രാവിലെ 11:45ഓടെയായിരുന്നു അപകടം ഉണ്ടായത്.സ്കൂട്ടറും ലോറിയും ചെന്ത്രാപ്പിന്നി ഭാഗത്തേയ്ക്ക് വരികയായിരുന്നു. സ്കൂട്ടർ സ്കിഡ് ആയതിനേത്തുടർന്ന് മകൻ്റെ പിന്നിൽ ഇരുന്ന സെബീന റോഡിലേക്ക് വീഴുകയായിരുന്നു. തൊട്ടുപിന്നിലായി ഉണ്ടായിരുന്ന ടോറസ് ലോറി ഇവരുടെ ദേഹത്ത് കൂടി കയറിയിറങ്ങി.
