തൃശൂർ: മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. തൃശൂർ കൊരട്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ആറ്റപ്പാടം സ്വദേശി ജോയിയാണ് (56) മരിച്ചത്. മകൻ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനാണ് ജോയി. രാത്രി മകൻ തന്നെയാണ് ജോയി രക്തത്തിൽ കുളിച്ചുക്കിടക്കുന്നുവെന്ന് പൊലീസിനെ അറിയിച്ചത്.മദ്യലഹരിയിൽ ഇരുവരും തമ്മിൽ വഴക്ക് പതിവാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്ഥലത്ത് നിന്ന് കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു
