തൃശൂർ :എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ എച്ച് ഐ വി ബോധവത്കരണം വയനാട് നാട്ടുകൂട്ടം സർക്കാർ ദന്തൽ കോളേജിൽ വച്ചു 14 ഓഗസ്റ്റ് 2025 1 മണിക്ക് നടത്തുക ഉണ്ടായി. പരിപാടി തൃശൂർ ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ ഷമീന ഉദ്ഘാടനം നിർവഹിക്കുക ഉണ്ടായി. പ്രസ്തുത ചടങ്ങിൽ ആശംസകൾ നേർന്നുകൊണ്ട് കേരള ആരോഗ്യ സർവ കലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ ആശിഷ് ആർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ ഇക്ബാൽ വി എം എന്നിവർ സംസാരിച്ചു. വയനാട് നാട്ടുകൂട്ടത്തിന്റെ ഈ പരിപാടിയിൽ പൊതുജനങ്ങളും, ഡോക്ടർ മാരും വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെ 100 ഓളം പേർ ചടങ്ങിൽ സംബന്ധിച്ചു. പൊതുജന ആരോഗ്യ സംരക്ഷണ പരിപാടി വളരെയധികം പ്രയോജന പ്രദം ആയിരുന്നു.
