പനച്ചമൂട് എൽ എം എസ്, എൽ പി സ്കൂൾ 108-മത് വാർഷികം…….

തിരു : പനച്ചമൂട് എൽ. എം. എസ്. എൽ.പി. സ്കൂൾ നൂറ്റിയെട്ടാമത് വാർഷികവും പി. റ്റി. എ ദിനവും “ചിലമ്പ് 2026” നടത്തി .മാനേജർ റവ. സുശീലന്റെ അദ്ധ്യക്ഷതയിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ ഉത്ഘാടനം ചെയ്തു. ചലച്ചിത്ര സീരിയൽ മിമിക്രി താരം ശിവമുരളി, പാറശ്ശാല എ. ഇ. ഒ. പ്രേമലത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉദയൻ, വാർഡ് മെമ്പർ അർഷാന, പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, എൽ. എം. എസ് സ്കൂൾസ് ബി.എച്ച്. ആർ. ഡി സെക്രട്ടറി സത്യരാജ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫ്രാൻസിസ്, ഡെവലപ്മെന്റ് ഓഫീസർ ഗില്‍ബർട്ട് രാജ്, മോട്ടിവേഷൻ സ്പീക്കർ ഷൈനി, പിടിഎ പ്രസിഡണ്ട് ഹസീസ, സ്കൂൾ ലീഡർ ഫിദിയ, ഹെഡ്മിസ്ട്രസ് ലിസി റോബർട്ട്, സ്റ്റാഫ് സെക്രട്ടറി അലക്സ് മനോഹരം എന്നിവർ പ്രസംഗിച്ചു. ശിവമുരളിയും സംഘവും അവതരിപ്പിച്ച മിമിക്സ് പരേഡും, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ നഴ്സറി വിദ്യാർത്ഥികളുടെ ഗ്രാജ്വേഷൻ സെറിമണി നടത്തി. മൈനർ സാഹിബ്‌ മെമ്മോറിയൽ ക്യാഷ് അവാർഡും, പുഷ്പലത ക്യാഷ് അവാർഡും നൽകി.

Leave a Reply

Your email address will not be published. Required fields are marked *