തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ആറ്റിങ്ങൽ സ്വദേശി വിജയൻ (57) ആണ് സംഭവത്തിൽ മരണപ്പെട്ടത്.ആറ്റിങ്ങൽ മൂന്നു മുക്കിനു സമീപത്ത് വെച്ചായിരുന്നു സംഭവം ഉണ്ടായത്. കൊല്ലത്തുനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോയ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *