തിരുവനന്തപുരം ദിവംഗദനായ കേരള മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ അനുസ്മരണ യോഗം ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലായ് 28 തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരം പ്രസ് ക്ലബിലെ എസ്എസ് റാം ഹാളിൽ വച്ചു നടക്കും. മുൻ എം.പി പന്ന്യൻരവീന്ദ്രൻ, മുൻ മന്ത്രി വി.എസ്.ശിവകുമാർ, വി.കെ.പ്രശാന്ത് എംഎൽഎ, ബിജെപി നേതാവ് അഡ്വ.ജെ.ആർ പത്മകുമാർ, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ.പാച്ചല്ലൂർ നുജുമുദ്ദീൻ തുടങ്ങിയവർ പങ്കെടുക്കും. എഫ് ഡബ്ള്യു.ജെ.കെ. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് എ.പി.ജിനൻ അദ്ധ്യക്ഷനായിരിക്കും. വർക്കിംഗ് ജന.സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ സ്വാഗതവും ട്രഷറർ എ.അബൂബക്കർ നന്ദിയും പറയും.വി.എസ്. അച്യുതാനന്ദൻ്റെ ചിത്രത്തിൽ പുഷ്പാർച്ചനയും ഉണ്ടായിരിക്കും.
എഫ്.ഡബ്ള്യു.ജെ.കെ യുടെ വി.എസ് അച്യുതാനന്ദൻ അനുസ്മരണം
