തിരുവനന്തപുരം : കെ എസ് ആർ ടി സി യുടെയും ഹരിതകേരള മിഷന്റെയും സഹകരണത്തോടെ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും ഹരിത സംഗമം (എകദിന ശില്പശാല )സംഘടിപ്പിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉൽഘാടനം ചെയ്തു നവകേരളം കോ ഓർഡിനേറ്ററും ഹരിതകേരള മിഷൻ വൈസ് ചെയർപെഴസണുമായ ടി എൻ സീമ വിഴിഞ്ഞം സീപോർട്ട് എം ഡി ദിവ്യ എസ് അയ്യർ കമലേശ്വരം വാർഡ് കൗൺസിലർ വി വിജയകുമാരി, കെ എസ് ആർ ടി സി ഫിനാൻസ് ഡിപ്പാർട്ട്മെന്റ് അഡിഷണൽ സെക്രട്ടറിയും ഡയറക്ടർ ബോർഡ് അംഗവും വൈ അഹമ്മദ് കബീർ ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജി കെ സുരേഷ്കുമാർ കെ എസ് ആർ ടി സി എഫ് &സി എ ഓ എ ഷാജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ എസ് ആർ ടി സി ചെയർമാൻ &മാനേജിങ് ഡയറക്ടർ ഡോ പി എസ് പ്രമോജ് ശങ്കർ ഐ ഓ എഫ് എസ് സ്വാഗതവും ഹരിതകേരളമിഷൻ പ്രോഗ്രാം ഓഫിസർ പി അജയകുമാർ കൃതജ്ഞതയും പറഞ്ഞു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു.
കെ എസ് ആർ ടി സി യുടെയും ഹരിതകേരള മിഷന്റെയും സഹകരണത്തോടെ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും ഹരിത സംഗമം സംഘടിപ്പിച്ചു
