വാർത്ത കുറിപ്പ്: തിരുവനന്തപുരം: പേയാട് ടീം ചാരിറ്റബിൾ സൊസൈറ്റി TCT, നാലാമത് വാർഷികവും കുടുംബസംഗമവും തിരുവനന്തപുരം സിൽവർ സാൻഡ് ഹോട്ടലിൽ 03 ഓഗസ്റ്റ് 2025 നു 10.30 മുതൽ നടന്നു. ശ്രീ സന്തോഷ് കുമാർ അധ്യക്ഷനായ ചടങ്ങിൽ കേരള ആരോഗ്യ ശാസ്ത്ര സർവ്വ കലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ ആശിഷ് രാജശേഖരൻ ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ശ്രീ വിളപ്പിൽ രാധാകൃഷ്ണൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജില്ലാ പഞ്ചായത്ത് മുഖ്യാഥിതി ആയിരുന്നു. ആശംസകൾ നേർന്നുകൊണ്ട് ശ്രീ. ശ്രീകുമാർ സ്റ്റേഷൻ ഹൗസ് ഓഫീസർ പേട്ട പോലീസ് സ്റ്റേഷൻ, ശ്രീ അരുൺ കുമാർ, ശ്രീ കണ്ണൻ, ശ്രീമതി രമ്യ കൃഷ്ണൻ, ശ്രീ ശിഹാബ്, ശ്രീമതി അനില ഉൾപ്പെടെ സംസാരിച്ചു. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.
പേയാട് ടീം ചാരിറ്റബിൾ സൊസൈറ്റി TCT, നാലാമത് വാർഷികവും കുടുംബസംഗമവും സിൽവർ സാൻഡ് ഹോട്ടലിൽ വെച്ച് നടന്നു
