തിരു :ആരോഗ്യവകുപ്പിലെ സിസ്റ്റം തകരാറിലാണെന്ന് തുറന്നു പറഞ്ഞതിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരീസ് ചിറക്കലിനെ ആദ്യം അഭിനന്ദിക്കുകയും സിസ്റ്റം ശരിയാക്കാൻ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ഇപ്പോൾ ഡോക്ടറെ മോഷണകുറ്റത്തിന്റെ നിഴലിൽ ആക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത് പരിഹാസ്യവും തെറ്റായകീഴ്‌വഴക്കങ്ങൾകിടയാക്കുമെന്നുള്ളതും അത് സർക്കാരിന്റെ പ്രതിച്ചായക്ക് കോട്ടം തട്ടുമെന്നും ഐ എൻ എൽ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റ് യോഗം വിലയിരുത്തി. പാവപ്പെട്ടവർക്കുവേണ്ടി ആത്മാർത്ഥമായി ജോലിചെയ്യുന്ന സർക്കാർ ഡോക്ടറെ ആരോപണങ്ങൾ ഉന്നയിച്ച് തളർത്താൻ ശ്രമിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം ബഷറുള്ള അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് യോഗം ഉൽഘാടനം ചെയ്തു. ബുഹാരി മന്നാനി, സബീർ തൊളിക്കുഴി, സജീർ കല്ലമ്പലം, നസീർ തോളിക്കോട്, ഹിദായത്ത് ബീമാപ്പള്ളി,പള്ളിക്കൽ നിസാർ,നജുമുന്നിസ, സജീദ് പാലത്തിങ്കര, ബീമാപ്പള്ളി താജുദീൻ, ഷാഹുൽ ഹമീദ് പരുത്തിക്കുഴി, കാച്ചാണി അജിത്ത്, വി എസ് സുമ തുടങ്ങിയവർ സംബന്ധിച്ചു.
ഡോക്ടർ ഹാരീസിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നത് തെറ്റായ കീഴ്‌വഴക്കത്തിന് ഇടയാക്കും – ഐ എൻ എൽ
