പത്തനംതിട്ട: തിരുവല്ലയിൽ ആർജെഡി ‘സമര സാക്ഷ്യം’

തിരുവല്ല ∙ ഓഗസ്റ്റ് 9-ന് ‘കിറ്റ് ഇന്ത്യ ദിന’ത്തിൽ കേന്ദ്ര സർക്കാരിന്റെ യുവജനങ്ങളോട് ഉള്ള തൊഴിൽ വഞ്ചനക്ക് എതിരെ രാഷ്ട്രീയ യുവജനതാദൾ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര സാക്ഷ്യം സംഘടിപ്പിച്ചു.ആർജെഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ. വർഗീസ് ജോർജ് മുഖ്യപ്രഭാഷണം നിർവഹിച്ചു.ആർവൈജെഡി ജില്ലാ പ്രസിഡന്റ് ഡോ. സാജൻ തോമസ് അധ്യക്ഷത വഹിച്ചു.യോഗത്തിൽ ആർ വൈ ജെഡി സംസ്ഥാന കമ്മറ്റി അംഗം പ്രശാന്ത് ബി മോളിക്കൽ, ആർജെഡി ജില്ലാ പ്രസിഡന്റ് മനു വാസുദേവ്, ആർജെഡി സ്റ്റേറ്റ് കമ്മറ്റി മെമ്പർ ജോ എണ്ണക്കാട്, പ്രവാസി സെന്റർ സംസ്ഥാന പ്രസിഡന്റ് സുനിൽ ഖാൻ, ആർജെഡി ജില്ലാ ജനറൽ സെക്രട്ടറി ബിജോയ് ടി മാർക്കോസ്, ടി.ടി. ജോൺ, ആർവൈജെഡി ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ഹസീന പി.ഇ., ആർവൈജെഡി ജില്ലാ ജനറൽ സെക്രട്ടറി അഞ്ചു എസ്. അരവിന്ദ്, മഹിളാ ജനതാ ജില്ലാ സെക്രട്ടറി ജിജി സേവിയർ, ആർവൈജെഡി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ആസിയ പി.ഇ. എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *