തിരുവനന്തപുരം :രാജ്യത്തിന്റെ മതേതരത്വവും സാമുദായിക സൗഹാര്‍ദവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പാണക്കാട് ശിഹാബ് തങ്ങള്‍ വഹിച്ച പങ്ക് ഏറെമഹത്തരമാണെന്ന് തങ്ങളുടെ വിയോഗം കേരളത്തിന് കനത്ത നഷ്ടമാണെന്നും മുന്‍ പ്രവാസികാര്യ മന്ത്രി എം.എം.ഹസ്സന്‍ അഭിപ്രായപ്പെട്ടു. പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി ലീഗ് ഹൗസില്‍ സംഘടിപ്പിച്ച പാണക്കാട് ഷിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനവും സേവന ദിനവും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിത രാഷ്ട്രീയത്തിന്റെ പ്രത്യേക കാവല്‍ക്കാരനായിരുന്നു അദ്ദേഹം. വിവിധ മതങ്ങളെ ഒന്നിച്ചു നിര്‍ത്തി മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതില്‍ തങ്ങള്‍ എന്നും മുന്നിലുണ്ടായിരുന്നുവെന്ന് ഹസ്സന്‍ പറഞ്ഞു. കേരള പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കലാപ്രേമി മാഹീന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് നെല്ലനാട് ഷാജഹാന്‍ ആമുഖപ്രസംഗം നടത്തി. ഫലവൃക്ഷ തൈകളുടെ വിതരണോത്ഘാടനം മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് നിര്‍വ്വഹിച്ചു.ഭക്ഷ്യ-ധാന്യ കിറ്റുകളുടെ വിതരണോത്ഘാടനം മുസ്ലീംലീഗ് ദേശീയസമിതി അംഗം ഷംസുദ്ദീന്‍ ഹാജി നിര്‍വ്വഹിച്ചു. അബ്ദുല്‍ഹാദി അല്ലാമാ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കരമന ഹാരിസ് പ്രവാസി ലീഗ് നേതാക്കളായ ഷെബീര്‍ മൗലവി, അബ്ദുല്‍ അസീസ് മുസ്സലിയാര്‍, സഫറുള്ള ഹാജി, അശ്വധ്വനി കമാലുദ്ദീന്‍, അഹമ്മദ് ബാഖവി ആറ്റിങ്ങല്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു. ചടങ്ങില്‍ വിവിധ നിലകളില്‍ പ്രഗത്ഭ്യം നേടിയ സ്‌നേഹ സാന്ദ്രം ചാരിറ്റബില്‍ ട്രസ്റ്റ് സെക്രട്ടറി ഷീജ സാന്ദ്ര അല്‍ഹാഫിസ് മുഹമ്മദ് അമീനുദ്ദീന്‍ എം.എസ്., ചിത്രകാരന്‍ ഉവൈസ് അഹമ്മദ് എസ്. തുടങ്ങിയവരെ ആദരിച്ചു. പാണക്കാട് ശിഹാബ് തങ്ങള്‍ അനുസ്മരണ ചടങ്ങിന് ആശംസകള്‍ നേരുന്നതിനായി ഇന്‍ഡോ – അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ സെക്രട്ടറി മുഹമ്മദ് ബഷീര്‍ബാബു, അബൂദാബി മലയാളി സമാജം മുന്‍ സെക്രട്ടറി പെരുമാതുറ ഇഖ്ബാല്‍ കാരുണ്യ കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ സുധീര്‍, സി.എച്ച്. സ്മാരക സമിതി വൈസ് പ്രസിഡന്റ് ഷാന്‍ ബീമാപള്ളി തുടങ്ങിയവര്‍ ചടങ്ങില്‍ എത്തിയിരുന്നു. ഷാജഹാന്‍ സ്വാഗതവും ഷാഫി കിള്ളി നന്ദിയും രേഖപ്പെടുത്തി.
ശിഹാബ് തങ്ങള്‍ സമുദായ സൗഹാര്‍ദ്ദത്തിന്റെ സന്ദേശവാഹകന്‍ എം എം ഹസ്സന്‍
