ശിഹാബ് തങ്ങള്‍ അനുസ്മരണം ആഗസ്റ്റ് 7ന് തലസ്ഥാനത്ത്

ശിഹാബ് തങ്ങള്‍ അനുസ്മരണം ആഗസ്റ്റ് 7ന് തലസ്ഥാനത്ത് തിരുവനന്തപുരം ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന മര്‍ഹും പാണക്കാട് സയ്യിദ്മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണ സമ്മേളനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫലവൃക്ഷ തൈകളുടെ വിതരണോത്ഘാടനവും മുന്‍ പ്രവാസികാര്യ മന്ത്രി എം.എം.ഹസന്‍ തലസ്ഥാനത്ത് നിര്‍വ്വഹിക്കുന്നതാണ്. ആഗസ്റ്റ് 1 മുതല്‍ 7 വരെ കേരള പ്രവാസി ലീഗ് സേവനവാരാചരണം ആചരിക്കുന്നതാണ്. ആഗസ്റ്റ് 7 ന് വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് നന്ദാവനം ലീഗ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് ജന. സെക്രട്ടറി നിസാര്‍ മുഹമ്മദ് സുല്‍ഫി, ജില്ലാ പ്രവാസി ലീഗ് നിരീക്ഷകന്‍ അബ്ദുല്‍ഹാദി അല്ലാമ, ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് ഷംസുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്. ചടങ്ങില്‍ പ്രവാസിലീഗ് ജില്ലാ പ്രസിഡന്റ് നെല്ലനാട് ഷാജഹാന്‍ അദ്ധ്യക്ഷത വഹിക്കുമെന്ന് ജന. സെക്രട്ടറി എം. മുഹമ്മദ് മാഹീന്‍ അറിയിച്ചു. പരിപാടി വിജയിപ്പിക്കുന്നതിന് കഴിഞ്ഞ ദിവസം ലീഗ് ഹൗസില്‍ ചേര്‍ന്ന ജില്ലാഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പ്രസിഡന്റ് അദ്ധ്യക്ഷതവഹിച്ചു. എം. മുഹമ്മദ് മാഹീന്‍, ആലങ്കോട് ഹസന്‍, അശ്വധ്വനി കമാലുദ്ദീന്‍, ബീമാപള്ളി സഫറുള്ള ഹാജി, പാച്ചല്ലൂര്‍ ഷബീര്‍ മൗലവി, ആമച്ചല്‍ ഷാജഹാന്‍, പേയാട് അമീര്‍ മൗലവി, വള്ളക്കടവ് ഷംസീര്‍, പുത്തന്‍പാലം നസീര്‍, ഷാനു റഹീം വിളപ്പില്‍ശാലതുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *