കോഴിക്കോട്: സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി. ശക്തമായ തീരുമാനമാണ് പാർട്ടി സ്വീകരിച്ചത് എന്നും ഇത് എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും ബാധകമാണെന്നുമാണ് കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് കൂടിയായ ഷാഫി പറഞ്ഞു. രാഹുൽ വിഷയത്തിൽ കെ പി സി സി പ്രസിഡന്‍റ് സണ്ണി ജോസഫ് എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞുകഴിഞ്ഞെന്നും അതിനു മുകളിൽ ഒന്നും പറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ശക്തമായ തീരുമാനം, എല്ലാവർക്കും ബാധകം’; രാഹുലിന്റെ സസ്പെൻഷനിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ
