മന്ത്രിമാരെ പുറത്താക്കുന്നതിനുള്ള ബില്ലിനെ അനുകൂലിച്ച് ശശിതരൂർ

.ന്യൂഡൽഹി. അഞ്ചുവർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിയേണ്ടി വരുന്ന മന്ത്രിമാർക്ക് ഒരു മാസത്തിനകം സ്ഥാനം നഷ്ടപ്പെടുന്ന നിർണായ ഭരണഘടന ഭേദഗതിക്കായി കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന ബില്ലിന് അനുകൂല നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവും പാർലമെൻറ് അംഗവുമായ ശശി തരൂർ. ഓപ്പറേഷൻ സിന്ധൂർ ഉൾപ്പെടെയുള്ള നടപടികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു കൊണ്ടുള്ള പ്രസ്ഥാനങ്ങൾക്ക് ശേഷം കോൺഗ്രസിന് നിന്ന് നീരസം നേരിടുന്നതിനിടയാണ് വീണ്ടും പാർട്ടി നിലപാടിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായം ശശി തരൂർ പറഞ്ഞത്. ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെൻറിൽ അവതരിപ്പിക്കാൻ ഇരിക്കുന്ന ബില്ലിൽ തുടർച്ചയായി 30 ദിവസത്തിലധികം അറസ്റ്റിലായി ജയിലിൽ കഴിയുന്ന പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ഏതൊരു മന്ത്രിയും 31 ദിവസം രാജിവെക്കുകയോ അല്ലെങ്കിൽ അവരെ പുറത്താക്കുകയും ചെയ്യാം എന്നാണ്. “30 ദിവസം ജയിലിൽ കിടന്നാൽ നിങ്ങൾക്ക് മന്ത്രിയായി തുടരാൻ ആകുമോ?ഇത് സാമാന്യ ബുദ്ധിയുടെ കാര്യമാണ് എനിക്ക് തെറ്റൊന്നും കാണാൻ കഴിയുന്നില്ല”, ശശി തരൂർ പറഞ്ഞു. പരിശോധനയ്ക്കാൻ ഒരു സമിതിക്ക് അയക്കാവുന്നതാണെന്നും സമിതിയിൽ ചർച്ച നടക്കുന്നത് നമ്മുടെ ജനാധിപത്യത്തിന് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ബില്ലിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത് .ബില്ല് സംസ്ഥാന കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രി പ്രധാനമന്ത്രി, എന്നിവർകെല്ലാം ബാധകമാണ്..

Leave a Reply

Your email address will not be published. Required fields are marked *