കൊച്ചി: സംവിധായകൻ സനൽകുമാർ ശശിധരനെ കസ്റ്റഡിയിൽ എടുക്കാനൊരുങ്ങി പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയിലാണ് കസ്റ്റഡിയിൽ എടുക്കുക. കേസിൽ സനൽകുമാർ ശശിധരനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇത് പ്രകാരമാണ് മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത്. കൊച്ചി എളമക്കര പൊലീസ് ഉടൻ മുംബൈയിലെത്തി കസ്റ്റഡിയിലെടുക്കും.
നടിയുടെ പരാതി;സംവിധായകൻ സനൽകുമാർ ശശിധരനെ കസ്റ്റഡിയിൽ എടുത്തേക്കും
