ന്യൂഡൽഹി: വരും ദിവസങ്ങളിൽ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത. ഇന്ത്യയുടേയും പാകിസ്ഥാന്റേയും വിവിധ ഭാഗങ്ങളിലായി ഏകദേശം 1000 കിലോമീറ്ററോളം നീളത്തിൽ പടർന്നു കിടക്കുന്ന കൂറ്റൻ മേഘക്കൂട്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടു.ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലും പാകിസ്ഥാനോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്.
മഴ കനക്കുന്നു;5 സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്കും ഇടിമിന്നലിനും സാധ്യത
