കേരളത്തിൽ മഴ ശക്തമാകും, തെക്കൻ തമിഴ്നാടിനും മാന്നാർ കടലിടുക്കിനും മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു

തെക്കൻ, തമിഴ്നാടിനും മാന്നാർ കടലിടുക്കിനും മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു,കേരളത്തിൽ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് . .ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.. ഓഗസ്റ്റ് 5 നു ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും, ആഗസ്റ്റ് 03 മുതൽ 06 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, ആഗസ്റ്റ് 02 മുതൽ 06 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു,

Leave a Reply

Your email address will not be published. Required fields are marked *