ചങ്ങനാശ്ശേരി-കോട്ടയം റെയിൽവേ ലൈനിൽ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ. ഒക്ടോബർ 11ന് രാത്രി 09:05-ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു റദ്ദാക്കി.കൊല്ലത്തിനും ഗുരുവായൂരിനും ഇടയ്ക്ക് ട്രെയിൻ സർവീസ് റദ്ദാക്കി. നാലു ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും. മധുര ജംഗ്ഷൻ ഗുരുവായൂർ എക്സ്പ്രസ് 11ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.12ന് ഗുരുവായൂർ മധുര എക്സ്പ്രസ്സ് കൊല്ലത്ത് നിന്നായിരിക്കും യാത്ര ആരംഭിക്കുക. കോട്ടയം നിലമ്പൂർ എക്സ്പ്രസ് ഏറ്റുമാനൂരിൽ നിന്ന് യാത്ര ആരംഭിക്കും.
ചങ്ങനാശ്ശേരി-കോട്ടയം റെയിൽവേ ലൈനിൽ പാലത്തിൽ അറ്റകുറ്റപ്പണി; ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
