വൈക്കം:വോട്ടേഴ്സ് ലിസ്റ്റിൽ തിരിമറി നടത്തി പാർലമെൻ്റ് തെരഞ്ഞ ടുപ്പിൽ ബി.ജെ.പി യ്ക്ക് ജയിക്കാൻ വഴിയൊരുക്കിയകേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ്റെ ഓഫീസിലേക്ക് ജനകീയമാർച്ചു നടത്തിയ രാഹുൽ ഗാന്ധി എം പി യെയുംഇൻഡ്യാ മുന്നണി നേതാക്കളേയും അറസ്റ്റു ചെയ്തതിൽ പ്രതിക്ഷേധിച്ച് വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം ടൗണിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിക്ഷേധപ്രകടനവും പൊതുസമ്മേളനവും നടത്തി.പ്രസിഡൻ്റ് പി.ഡി. ഉണ്ണിയുടെ അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം ഡി.സി.സി അംഗം അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ ബി.അനിൽകുമാർ, അഡ്വ. എ സനീഷ്കുമാർ,ജയ് ജോൺ പേരയിൽ, നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.രാഹുൽ ഗാന്ധിയേയും ഇൻഡ്യാ മുന്നണി നേതാക്കളേയും അറസ്റ്റു ചെയ്തതിൽ പ്രതിക്ഷേധിച്ച്വൈക്കം ടൗണിൽ ബ്ലോക്ക്കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിക്ഷേധപ്രകടനം
രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ നാടെങ്ങും പ്രതിക്ഷേധം
