ഖത്തർ കെ.എം.സി.സി മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മത്തത്ത് അബ്ബാസ് ഹാജി നിര്യാതനായി

ദോഹ: ഖത്തർ കെ.എം.സി.സി മുൻ സംസ്ഥാന വൈസ് പ്രസിഡന്റും, മുസ്‍ലിം ലീഗ് മുൻ സംസ്ഥാന കൗൺസിലറും ഖത്തറിലെ വ്യാപാര പ്രമുഖനുമായ മത്തത്ത് അബ്ബാസ് ഹാജി (68) ഖത്തറിൽ നിര്യാതനായി. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് പൊയിലൂർ സ്വദേശിയാണ്. മാഥർ പ്ലസ് ഹൈപ്പർമാർക്കറ്റ്, ഹൈലാൻഡ് ഹൈപ്പർമാർക്കറ്റ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായിരുന്നു. മുസ്‍ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ്, മുസ്‍ലിം ലീഗ് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മഹല്ല് കമ്മിറ്റി സെക്രട്ടറി, താനക്കോട്ടോർ യു.പി സ്കൂൾ മാനേജർ, ആക്കോട് ഇസ്‍ലാമിക് സെന്റർ പാനൂർ ചാപ്റ്റർ പ്രസിഡന്റ്, ശംസുൽ ഉലമ ഇസ്‍ലാമിക് സെന്റർ പൊയിലൂർ ട്രഷറർ, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.മക്കൾ: അഫ്സൽ, അനസ്, റാഫി, ബാസിത്, മുഹമ്മദ്, അയിഷ. മരുമക്കൾ: നബീറ, സബിത, ഷാന, ഷംന ഷെറിൻ, സിതാര മെഹ്ജബിൻ, സമീർ. സഹോദരങ്ങൾ: യൂസഫ്, ആമി, പാത്തൂട്ടി. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം ഞായറാഴ്ച്ച രാവിലെ പൊയിലൂർ ജുമാമസ്ജിദിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *