പുളിയിലക്കുന്ന് നഗർ വികസന പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം മന്ത്രി ഒ. ആർ കേളു നിർവഹിച്ചു

..പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ പുളിയിലക്കുന്ന് നഗറിൽ അംബേദ്കർ ഗ്രാമം വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം പട്ടികജാതി, പട്ടിക വർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു നിർവഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്  വിശിഷ്ടാതിഥിയായി.  വി. ആർ സുനിൽ കുമാർ എം. എൽ എ അധ്യക്ഷത വഹിച്ചു. പട്ടിക ജാതി വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന അംബേദ്‌കർ ഗ്രാമം വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ഉപയോഗിച്ചാണ് പുളിയിലക്കുന്ന് നഗറിൽ പശ്ചാത്തല വികസന പ്രവർത്തനങ്ങൾ, വിവിധ വ്യക്തിഗത നിർമാണ പ്രവൃത്തികൾ എന്നിവ നടത്തുന്നത്. പുളിയലക്കുന്ന് നഗറിലെ കലാകാരൻ സുബ്രഹ്മണ്യൻ മന്ത്രിക്ക് താൻ വരച്ച മന്ത്രിയുടെ ഛായചിത്രവും തൊപ്പിയും നൽകി. കേരള സ്റ്റേറ്റ് നിർമിതി കേന്ദ്രം റീജണൽ എഞ്ചിനീയർ എം.എം. സതീദേവി റിപ്പോർട്ട് അവതരിപ്പിച്ചു.  പുത്തൻചിറ ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് റോമി ബേബി, വൈസ് പ്രസിഡന്റ് എ. പി വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ ഡേവിസ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വാസന്തി സുബ്രഹ്മണ്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സംഗീത അനീഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി. കെ ദേവരാജൻ , ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എസ് സുരേഷ്, കുടുംബശ്രീ ചെയർപേഴ്സൺ സിനി അനിൽകുമാർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ സന്ധ്യ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ സി. ഡി നിക്സി,  ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *