മലയാള സിനിമയ്ക്ക് ഒരു വഴിത്താര ഒരുക്കിയ മഹാനടനാണ് പ്രേംനസീറെന്നും ആ നടൻ പ്രകടിപ്പിച്ച ശോഭ ഇന്നും മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്നുവെന്നും ചലച്ചിത്രനടൻ സിജോയ് വർഗീസ് പ്രസ്താവിച്ചു. പ്രേംനസീർ സുഹൃത് സമിതി എറണാകുളം ചാപ്റ്റർ പ്രവർത്തന ലോഗോ പ്രകാശനം മൗണ്ട് കാർമ്മൽ ചർച്ചിലെ പരിഷത് ഹാളിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചാപ്റ്റർ രക്ഷാധികാരി ചന്ദ്ര താര പ്രൊഡക്ഷൻസ് ടി.പി. മുഹമ്മദ് അലി, ചാപ്റ്റർ പ്രസിഡണ്ട് വില്ലറ്റ് കൊറെയ, ചാപ്റ്റർ സെക്രട്ടറിയും ചലച്ചിത്രനടനുമായ ബൈജു മാധവ്, ഗായിക കലാഭവൻ ഡെൽമ എന്നിവർ സംസാരിച്ചു.
പ്രേംനസീറെന്ന മഹാനടൻ്റെ ശോഭ ഇന്നും നിറഞ്ഞ് നിൽക്കുന്നു – നടൻ സിജോയ് വർഗീസ്
