പീരുമേട്: ബാങ്ക് അക്കൗണ്ടിൽ പണം നഷ്ടപ്പെട്ടതായി പരാതി. ഏലപ്പാറയിൽ വർക്ക് ഷോപ്പ് നടത്തുന്ന കോഴിക്കാനം കിഴക്കെ പതു വയൽ സ്വദേശി രാജേഷിന്റെ രണ്ട് ലക്ഷത്തി നാല്പത്തി അയ്യായിരം രൂപയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഡിസംബർ 23 ന് ആണ് പണം നഷ്ടപ്പെട്ടത്. രണ്ടുമാസം മുൻപ് മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ടുള്ള പിഴഅടയ്ക്കണം എന്ന് ആവശ്യപ്പെട്ട് വാട്സാപ്പിൽ ഒരു ലിങ്ക് വന്നിരുന്നു ഈ ഈ ലിങ്കിൽ കയറിയെങ്കിലും പിഴ വന്നതിനേക്കാൾ കൂടിയ തുക അടയ്ക്കണമെന്ന് കണ്ടതിനാൽ ശ്രമം ഉപേക്ഷിച്ചിരുന്നു ഇതിനുശേഷം രണ്ടുമാസം കഴിഞ്ഞാണ് തുക നഷ്ടപ്പെടുന്നത് ഡിസംബർ മാസം 23 ആം തീയതി വൈകുന്നേരം നാലുമണിയോടെയാണ് എസ്.ബി. ഐയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും രണ്ടു ലക്ഷത്തി നാല്പത്തി അയ്യായിരം രൂപ നഷ്ടപ്പെട്ടത് തുക നഷ്ടപ്പെട്ടതിനു ശേഷം മൊബൈൽ ഫോണിൽ മെസ്സേജും വന്നിരുന്നു. അടുത്ത ദിവസം എ.ടി.എമ്മിൽ എത്തി അക്കൗണ്ട് പരിശോധിപ്പോൾ പണം നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടർന്ന്ബാങ്കിലെത്തി പരാതി നൽകി.
ഉടമ അറിയാതെ ബാങ്കിൽ നിന്ന് പണം നഷ്ടപ്പെട്ടു
