പീരുമേട്: തോട്ടംമേഖലയിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്ന പദ്ധതി പ്രകാരം പീരുമേട്ടിൽ സ്ഥാപിച്ച എം.ആർ എസ് കെട്ടിടം നാശത്തിൻ്റെ വക്കിൽ. 2001 ലാണ് പീരുമേട്ടിലെ സബ് ട്രഷറിക്വാർട്ടേഴ്സിന് സമീപമായി കെട്ടിട സമുച്ചയം പണിതത്. അന്ന് 120 കുട്ടികളുമായി ഹൈസ്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റലുകളുമാണ് ഉണ്ടായിരുന്നത്. 2012 ൽ സ്കൂൾ കുട്ടിക്കാനത്തേക്ക് മാറ്റിസ്ഥാപിച്ചതു മുതൽ ഈ കെട്ടിടത്തിൻ്റെ ശനി ദിശ തുടങ്ങി.ഇന്ന് ഈ കെട്ടിട് മുഴുവൻ നനഞ്ഞ് ഒലിച്ച് കിടക്കുകയാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന ജനറേറ്റർ, ഫർണിച്ചറുകൾ, മെത്ത തുടങ്ങിയവ എല്ലാം നശിച്ചു. ബലക്ഷയം മൂലം ഈ കെട്ടിടം ഇടിച്ച് കളയാനാണ് പദ്ധതിയെന്ന് അധികൃതർ പറയുന്നു. ഈ കെട്ടിടം നിലനിർത്തി പ്രീ മെട്രിക് ഹോസ്റ്റൽ ആക്കിയാൽ സമീപത്തുള്ള കോളജുകളിലെ പട്ടികജാതി, പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനമാകും.പടം:പീരുമേട്ടിലെ പഴയ എം.ആർ എസ് സ്കൂൾ കെട്ടിടം നശിച്ച നിലയിൽ
