പീരുമേട് :പീരുമേട് പഞ്ചായത്തും കൃഷി ഭവനുംസംയുക്തമായി കർഷക ദിനം സംഘടിപ്പിച്ചു. പീരുമേട് എം.എൽ.എ വാഴൂർ സോമൻ ഉദ്ഘാടനംചെയ്തു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. ജേക്കബ് അധ്യക്ഷത വഹിച്ചു. യോഗത്തിൽമികച്ച കർഷകരെ ആദരിച്ചു . മുതിർന്ന കർഷകൻ എൻ.എം ജോസഫ് നടുവ േത്തഴത്ത്, ജൈവ കർഷകൻ ഗിന്നസ് ലിനു പീറ്റർ മേലെ മണ്ണിൽ ,വനിതാ കർഷക ത്രേസ്യമ്മ അലവന്ത കുളത്തിൽ , വിദ്യാർത്ഥി കർഷകൻ എമിൽ അഭിലാഷ് എന്നിവർക്കാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.പീരുമേട്കൃഷി ഓഫിസർ പ്രിൻസി ജോൺ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശെൽവത്തായ്, പഞ്ചായത്തംഗം എ രാമൻ എന്നിവർ പ്രസംഗിച്ചു.
കർഷകദിനാചരണവും അവാർഡ് ദാനവും നടത്തി
