പീരുമേട്:വണ്ടിപ്പെരിയാർ മൗണ്ടില്‍ വീണ്ടും കാട്ടാന ആക്രമണം.ആക്രമണത്തിൽ പ്രദേശ വാസിയായ അരുൾ ജ്യോതിയുടെ സ്കൂട്ടി തകർത്തു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം..വണ്ടിപ്പെരിയാർ മൗണ്ട്, അരണക്കൽ, സത്രം തുടങ്ങിയ മേഖലകളിൽ ഒരു മാസക്കാലമായി കാട്ടാന ശല്യം രൂക്ഷമാണ്. .രാത്രികാലങ്ങളിൽ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന ഒറ്റയാനാണ് ജനങ്ങളെ ഭീതിപ്പെടുത്തുന്നത്. കിലോമീറ്റർ താണ്ടി ജനവാസ മേഖലയിൽ എത്തുന്ന കാട്ടാനയെ തിരിച്ച് കാടിനുള്ളിലേക്ക് തുരത്താനുള്ള നടപടികൾ ഒന്നും തന്നെ വനം വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന വ്യാപക പരാതിക്ക് ഇടയിലാണ് വീണ്ടും ഇന്നലെ രാത്രിയിലും ഇതേ പ്രദേശത്തുതന്നെ കാട്ടാനയത്തിയത്. പ്രദേശവാസിയായ അരുൾ ജ്യോതി വീടിന് മുറ്റത്ത് വച്ചിരുന്ന സ്കൂട്ടർ അടിച്ചുതകർത്തത്..പ്രദേശവാസികളെ മുഴുവനും ഉൾപ്പെടുത്തി ശക്തമായ സമരപരിപാടികൾ നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ
വണ്ടിപ്പെരിയാർ മൗണ്ടില്‍ വീണ്ടും കാട്ടാന ആക്രമണം
