പീരുമേട്:വണ്ടിപ്പെരിയാർ വള്ളക്കടവിൽ പ്രവർത്തിച്ചുവരുന്ന എൽ ആൻഡ് ജി എന്ന റിസോർട്ടിലെ ജീവനക്കാരനെ റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. റിസോർട്ടിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലും മറ്റു ജോലിക്കൾക്കുമായി ഒന്നരമാസം മുമ്പാണ് തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി മുത്തു (36 ) ജോലിക്ക് എത്തിയത്.തിങ്കളാഴ്ച്ച രാവിലെ റൂം തുറക്കാൻ എത്തിയ ഉടമ കതക് തട്ടി വിളിച്ചിട്ടും കതക് തുറക്കാത്തതിൽ സംശയം തോന്നുകയും തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും ആയിരുന്നു പിന്നീട് സബ് ഇൻസ്പെക്ടർ ടി. എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി. കതക് ചവിട്ടി തുറന്നാണ് അകത്ത് കയറിയത്.ഈ സമയം മൃതദേഹത്തിന്റെ അടുത്തായി മദ്യക്കുപ്പിയും അതോടൊപ്പം തന്നെ ഫ്യൂരിടാൻ എന്ന വിഷമരുന്നും കണ്ടെത്തി. തുടർന്ന് പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും അവിടെനിന്നും പോസ്റ്റ്മോർട്ടതിനു ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ട് നൽകുകയുമായിരുന്നു. സംഭവത്തിൽ മറ്റെന്തെങ്കിലും തരത്തിലുള്ള അസ്വഭാവികത ഉണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
റിസോർട്ട് ജീവനക്കാരനെ റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
