പീരുമേട്:ഓണാഘോഷ പരിപാടികൾക്കായി സ്കൂളിലേക്ക് കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക് .ഇന്നലെ രാവിലെ എട്ടുമണിയോടുകൂടി ഡൈമുക്കിൽ നിന്നും വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്കൂളിലേക്ക് ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ എത്തിയ നാല് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത് .എതിരെ വന്ന ജീപ്പിന് സൈഡ് കൊടുക്കാനായി ഓട്ടോറിക്ഷ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിയുകയായിരുന്നു. ഓട്ടോ ഓടിച്ചിരുന്ന ഡൈമുക്ക് സ്വദേശി പേച്ചിരാജ് ( 20 )ഇയാളുടെ സഹോദരി മഹാലക്ഷ്മി (13 )എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. പരിക്കേറ്റ ഇരുവരെയും തേനി മെഡിക്കൽ കോളജിലും അവിടെനിന്ന് മധുര മെഡിക്കൽ കോളജിലേക്ക് മാറ്റി. യാത്രക്കാരായ മറ്റു കുട്ടികളെ വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഓട്ടോ മറിഞ്ഞ് രണ്ട് പേർക്ക് പരുക്ക്
