പീരുമേട് :കട്ടപ്പന – കുട്ടിക്കാനം മലയോര ഹൈവേയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്. പരപ്പ് കാരക്കാട്ട് ഭാസ്കരൻ (74) , ഭാര്യ ലീല (67), ഓട്ടോ ഡ്രൈവർ പരപ്പ് പുത്തൻചിറയിൽ സോബിൻ (41) എന്നിവർക്കാണ് പരുക്കേറ്റത്. വ്യാഴാഴ്ച 2.15 ന് മാട്ടുക്കട്ട ടൗണിനു സമീപമാണ് അപകടം. ഭാസ്കരനും ഭാര്യയും സോബിൻ്റെ ഓട്ടോറിക്ഷയിൽ കട്ടപ്പനയിലെ ആശുപത്രിയിലേയ്ക്ക് പോകുകയായിരുന്നു. ഈ സമയം കട്ടപ്പനയിൽ നിന്ന് മാട്ടുക്കട്ടയിലേയ്ക്ക് വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു വശത്ത് നിർത്തിയിട്ടിരുന്ന ലോറി കാഴ്ച മറച്ചതാണ് അപകടത്തിന് കാരണം. രണ്ടു വാഹനങ്ങളും അമിത വേഗത്തിലായിരുന്നില്ല. സാരമായിപരിക്കേറ്റ മൂന്നുപേരെയും കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇടിയുടെ ആഘാധത്തിൽ കാറിൻ്റെയും ഓട്ടോ റിക്ഷയുടേയും മുൻവശം തകർന്നു.
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്.
