പീരുമേട്:ഫിൻലൻഡിൽ ഡ്രൈവർ ജോലി ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വണ്ടിപ്പെരിയാർ സ്വദേശിയുടെ പണം തട്ടിയയാളാണ് പോലിസ് പിടിയിലായത്.വയനാട് സ്വദേശി അരുൺ പ്രസാദ് ( 31) നെയാണ് വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്.എറണാകുളത്ത് ഇയാളുടെ സ്ഥാപനത്തിൽ നടത്തിയ അഭിമുഖത്തിന് ശേഷം കമ്പനിയുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷത്തി പതിനേഴായിരു രൂപ ഒരു വർഷം മുമ്പ് വാങ്ങിയിരുന്നു. തുടർന്ന് ജോലി ഉടനെ ശരിയാകും എന്ന വാഗ്ദാനം മാത്രമാണ് നടത്തിയത്. ഇതേ തുടർന്ന് വണ്ടിപ്പെരിയാർ സ്വദേശി പോലീസിൽ പരാതി നൽകി .ഇതിന്‍റെ അടിസ്ഥാനത്തിൽ വണ്ടി പെരിയാർ എസ് എച്ച് ഒ അമർ സിംഗ് നായക് , ഗ്രേഡ് എസ് ഐ റജി, സിവിൽ പോലീസ് ഓഫീസർ സാദിക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വയനാട് കൽപ്പറ്റയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തതിൽ നിന്നും സമാനമായ നിരവധി കേസുകൾ ഇയാളുടെ പേരിലുള്ളതായി തെളിഞ്ഞു. തുടർന്ന് പോലീസ് ഇയാളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഫിൻലണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ
