പീരുമേട്:വണ്ടിപ്പെരിയാർ രാജമുടി കോളനിയിലേക്ക് പോകുന്ന വഴിയിൽ കയ്യാല കെട്ടാൻ വെച്ചിരുന്ന വലിയ കരിങ്കല്ലുകൾ നടപ്പാതയിലേക്ക് ഉരുട്ടിയിട്ടതായി പരാതി. സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം രാത്രികാലങ്ങളിൽ ഈ മേഖലയിൽ കൂട് വരികയാണെന്നും നാട്ടുകാർ.സംഭവത്തെ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികൾ പോലീസിൽ പരാതി നൽകി.വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു സംഭവം വെളുപ്പിനെ ആളുകൾ ജോലിക്ക് പോകാനും മറ്റും റോഡിലേക്ക് നടന്നു പോകുമ്പോൾ ആണ് വലിയ കല്ലുകൾ മതിൽക്കെട്ടിന്റെ മുകളിൽ നിന്നും റോഡിലേക്ക് തള്ളിയിട്ടിരിക്കുന്നത് കാണുന്നത് രാത്രി 12 മണിയോടുകൂടിയാണ് സംഭവം നടന്നത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. സ്കൂൾ കുട്ടികൾക്കും കാൽനട യാത്രക്കാർക്കും കൂടാതെ വാഹന യാത്രക്കാർക്കും വളരെ ബുദ്ധിമുട്ടാകുന്നു. രണ്ട് ദിവസമായി ഈ കല്ലുകൾ ഇവിടെ കിടക്കുകയാണ് – സ്വകാര്യ വ്യക്തി തന്റെ അതിർത്തിയോട് ചേർന്നുള്ള റോഡിന്റെ ഭാഗങ്ങൾ കയ്യാല കെട്ടാൻ മാറ്റിവെച്ചിരുന്ന കല്ലുകളാണ് സാമൂഹ്യവിരുദ്ധർ റോഡിലേക്ക് വലിച്ച് ഇട്ടിരിക്കുന്നത്. കുറ്റക്കാരെ ഉടൻ പിടി കൂടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വലിയ കരിങ്കല്ലുകൾ സാമൂഹ്യ വിരുദ്ധർ നടപ്പാതയിലേക്ക് ഉരുട്ടിയിട്ടു
