പീരുമേട്:മഴക്കാലത്ത് ഉണ്ടാകുന്ന സാംക്രമിക രോഗങ്ങളുടെ രോഗനിർണയവും റിപ്പോർട്ടിങ്ങും കൂടുതൽ വ്യാപിക്കാതിരിക്കാൻ ഉള്ള ചികിത്സയും എന്ന് വിഷയത്തിൽ വണ്ടിപ്പെരിയാർ സി എച്ച്.സിയുടെ നേതൃത്വത്തിൽ സ്വകാര്യ ഡോക്ടർമാർക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. മഴക്കാല സാംക്രമിക രോഗം തടയാനുള്ള പ്രവർത്തനം ചിക് ത്സാ സഹായം കൂടാതെ തെരുവ് നായ ആക്രമണത്തിൽ പരുക്ക് ഏൽക്കുന്നവർക്ക് പേവിഷ വാക്സിൻ സി.എച്ച്.സിയിൽ ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ് നടത്തിയത്. വണ്ടി പെരിയാറിലും സമിപ പ്രദേശത്തുമുള്ള ആയുഷ്, സിദ്ധ, ഹോമിയോ വിഭാഗത്തിലെ പത്ത് ഡോക്ടർമാരാണ് പരിശീലനപരിപാടിയിൽ പങ്കെടുത്തത്.മെഡിക്കൽ ഓഫിസർ ഡോ. അജയ് മോഹൻ അധ്യക്ഷത വഹിച്ചു. ഡോ. സുരേഷ് ബാബു, ഹെൽത്ത് ഇൻസ്പെക്ടർമാരയ ബോബി ചെറിയാൻ,ഷാജി മോൻ , നഴ്സിംഗ് സുപ്രണ്ട് ബിന്ദു ജയ്മോൻ എന്നിവർ പ്രസംഗിച്ചു.
ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
