മഹിള കോൺഗ്രസ് അടുപ്പുകൂട്ടി സമരം നടത്തി

പറവൂർ: ചേന്ദമംഗലം മഹിള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പാചക വാതക വില വർദ്ധനവിനും പ്രതിസന്ധിക്കുമെതിരെ വടക്കുംപുറം പോസ്റ്റ് ഓഫീസിനു മുൻപിൽ അടുപ്പുകൂട്ടി സമരം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ നിത്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷൈജ സജീവ് അദ്ധ്യക്ഷയായി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ആർ സൈജൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഫ്രാൻസീസ് വലിയപറമ്പിൽ, ചേന്ദ്രമംഗലം യു.ഡി.എഫ് കൺവീനർ ബെന്നി പുളിക്കൻ, ബ്ലോക്ക് മെമ്പർ മണിടീച്ചർ, വാർഡ് മെമ്പർ ബിസി അജീഷ്, മഹിള കോൺ ബ്ളോക്ക് പ്രസിഡൻ്റ് ബിൻസി സോളമൻ, മണ്ഡലം പ്രസിഡൻ്റ് ശ്രീജിത് മനോഹർ,അഗസ്റ്റിൻ ആലപ്പാട്ട്, സഹകരണ സംഘം പ്രസിഡൻ്റ് ജയപ്രകാശ്, കെ.പി ത്രേസ്യാമ്മ, ഷൈജ ടീച്ചർ, ഷൈല ആനന്ദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *