ദോഹ: നോർവ ഖത്തറും ക്ലാസ്സിക് ഖത്തറും ചേർന്ന് സപ്തംബർ 11 ന് ഐസിസി അശോക ഹാളിൽ സംഘടിപ്പിക്കുന്ന ഒന്നിച്ചോണം നല്ലോണം പോസ്റ്റർ റേഡിയോ മലയാളത്തിൽ വെച്ച് പ്രകാശനം ചെയ്തു. നോർവ ഖത്തർ പ്രസിഡന്റ് നിസാം അബ്ദുൽ സമദ്, ക്ലാസിക് ഖത്തർ സെക്രട്ടറി ഷെഫീഖ്, പ്രശസ്ത ഗായകൻ മുഹമ്മദ് ത്വയ്യിബ്, ലോക കേരള സഭ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഗായിക ബിന്ദു ചന്ദ്രൻ, ഗായകൻ രജീസ്, 98.6 സിഇഒ അൻവർ ഹുസൈൻ, ഫൈസൽ, ആർ.ജെ.ഷിഫിൻ എന്നിവർ പങ്കെടുത്തു
ഒന്നിച്ചോണം നല്ലോണം പോസ്റ്റർ പ്രകാശനം ചെയ്തു.
