തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജിലെ അധ്യാപക-അനധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണാഘോഷം ‘സമന്വയം 2025’ പൂക്കളം ഒരുക്കി വിവിധ പരിപാടികളോടെ ആഘോഷിച്ചു. പി.ജി ഓഡിറ്റോറിയത്തില്‍ നടത്തിയ ഓണാഘോഷ പരിപാടികള്‍ ഡപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ പി.എന്‍ ഗണേശ്വരന്‍ പോറ്റി ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മിറ്റി കണ്‍വീനര്‍ ഡോ. കെ.ടി അബ്ദുസമദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ. ആര്‍. അനിത ഓണ സന്ദേശം നല്‍കി. വൈസ് പ്രിന്‍സിപ്പാള്‍ ഡോ. എ. നിഷ, ഇംഗ്ലീഷ് വിഭാഗം മേധാവി കെ.എസ് ഇന്ദു, അസി. പ്രൊഫസര്‍മാരായ ഡോ. എന്‍. സുമേഷ്, ലിനി മറിയം മാത്യു, ഡോ. ജി. രമ്യ, ഡോ. ദീപ എച്ച്. നായര്‍, ഡോ. ടി.ആര്‍ രജിത്ത്, ഇന്ദുജ വിജയന്‍, ജൂനിയര്‍ സൂപ്രണ്ട് പി.എസ് ഗീതാകുമാരി, ലൈബ്രേറിയന്‍ എം.എസ് അനൂപ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മെഗാതിരുവാതിര, കലാമത്സരങ്ങള്‍, ഓണക്കളികള്‍, വടംവലി തുടങ്ങിയ പരിപാടികളും അരങ്ങേറി.ചിത്രവിവരണംഡിബി കോളേജ് ഓണംതലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജിലെ അധ്യാപക-അനധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൂക്കളം ഒരുക്കി നടത്തിയ ഓണാഘോഷം.
ഡി.ബി കോളേജില്‍ ഓണം ആഘോഷിച്ചു
