തമംഗലം: കടവൂർ ഗവ. വി.എച്ച്.എസ് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി ദ്വിദിന എൻ.എസ്.എസ് മിനി റെസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ സന്തോഷ് ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലയിലെ ജിഎംഎച്ച് എസ്‌എസ് കരിപ്പോൾ സ്കൂളിലെ കലാധ്യാപകൻ അരുണിന്റെ നേതൃത്വത്തിൽസമീപ പ്രദേശത്തുനിന്നും ശേഖരിച്ച പഴയ മരത്തടികളും ഉപയോഗശൂന്യമായ ഫർണിച്ചറുകളും പുതുക്കി പുനരുപയോഗത്തിന് സജ്ജമാക്കിയ പ്രവർത്തനമായ ‘പുനർജനി’ ശ്രദ്ധേയമായി. വിദ്യാർത്ഥികളിൽ സേവന മനോഭാവവും നേതൃ ശേഷിയും വളർത്തുവാനുള്ള ‘ആർജിതം’ പരിപാടി എൻഎസ്‌എസ് ക്ലസ്റ്റർ കോർഡിനേറ്റർ ആയ ഷിബു പോൾ വി ഉദ്ഘാടനം ചെയ്തു. വനിതാ- ശിശു ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെലിംഗസമത്വവും സ്ത്രീധനവിരുദ്ധ സന്ദേശവും പ്രചരിപ്പിക്കുന്ന ‘സമം സാദരം’ പ്രവർത്തനത്തിൽ ജെൻഡർ പാർലമെന്റ്, ജെൻഡർ ഇക്വാളിറ്റി ഓഡിറ്റ്, സായാഹ്ന സമത്വജ്വാല എന്നിവ ശ്രദ്ധേയമായി. സർക്കാരിന്റെ നോ ടു ഡ്രഗ്സ് ക്യാമ്പയിന്റെ ഭാഗമായി ‘വർജ്ജ്യം’ ചോദ്യോത്തര വേളയിൽ വിമുക്തി മെൻറ്റർ കെ എസ് ഇബ്രാഹിം പങ്കെടുത്തു. ‘സ്വാച്ചോത്സവ്’ പ്രവർത്തനത്തിലൂടെ സ്കൂൾ പരിസരവും ബസ് സ്റ്റോപ്പും ശുചീകരിക്കുന്നതിൽ വിദ്യാർത്ഥികൾ ഭാഗമായി. പ്രിൻസിപ്പാൾ റെനിത ഗോവിന്ദ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അർച്ചന എ.പി, അധ്യാപകരായ ജിൻസ് പൗലോസ്, ഡെന്നിസ് കെ എ തുടങ്ങിയവർ നേതൃത്വം നൽകി.
കടവൂർ ഗവ. സ്കൂളിൽ എൻ.എസ്.എസ് ദ്വിദിന മിനി റെസിഡൻഷ്യൽ ക്യാമ്പ്
