വടക്കേക്കര സെൻ്റ് പീറ്റേഴ്സ് സ്കൂൾ വാർഷികം

നോർത്ത് പറവൂർ വടക്കേക്കര തിരുത്തിപ്പുറം സെൻ്റ് പീറ്റേഴ്സ് യു.പി സ്കൂളിൻ്റെ 107-മത് വാർഷികവും അധ്യാപക രക്ഷാകർത്ത്യദിനവും സർവ്വീസിൽ നിന്നും വിരമിക്കുന്ന എം.വി ഷീജ ടീച്ചർക്കുള്ള യാത്രയയപ്പും വിവിധ പരിപാടികളോടെ ആഘോഷിച്ചു. വടക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് സനീഷ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാ. ടോം മുള്ളൻചിറ അദ്ധ്യക്ഷനായി കോർപ്പറേറ്റ് അസി.മാനേജർ ഫാ. വർഗ്ഗീസ് പാലാട്ടി ഫോട്ടോ അനാഛാദനം നടത്തി. ലക്ഷ്മി കോളേജ് ഡയറക്ടർ എം.വി ജോസ്, വാർഡ് മെമ്പർ മിനി ടീച്ചർ,പി.ടി.എ പ്രസിഡൻ്റ് റിയ ജിജോ, മാനേജ്മെൻ്റ് പ്രതിനിധി എം.എ വർഗീസ്, സെൻ്റ് ലൂയീസ് സ്കൂൾ – HM സിസ്റ്റർ അനില കോട്ടക്കൽ, SNVG സ്കൂൾ HM കെ.ടി റോസിലി, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ ജിൻസി ആൻ്റണി, രമ്യ മുരളി,സ്കൂൾ ലീഡർ അജിൽ കൃഷ്ണ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ.ആർ ബിനു സ്വാഗതം ആശംസിച്ചു. മിൽന ജോയി നന്ദിയും അറിയിച്ചു. തുടർന്ന് സമ്മാനദാനവും കലാവിരുന്നും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *