ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയതിന് റസ്റ്റോറന്റിൽ പ്രവേശനം നിഷേധിച്ചതായി ആരോപണം

.ന്യൂഡൽഹി :ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയ ദമ്പതിമാർക്ക് ഡൽഹിയിലെ ഒരു റസ്റ്റോറന്റിൽ പ്രവേശനo നിഷേധിച്ചതായി ആരോപണം. ഡൽഹിയിലെ പീതം പുരയിലുള്ള റസ്റ്റോറന്റിന് എതിരെയാണ് ആരോപണം .ഇതിൻറെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്. റസ്റ്റോറൻറ് മാനേജർ തങ്ങളോട് മോശമായി പെരുമാറിയെന്ന് ദമ്പതികൾ ആരോപിച്ചു.ഇന്ത്യൻ വസ്ത്രം ധരിച്ചവരെ പ്രവേശിപ്പിക്കാത്തെ റസ്റ്റോറന്റിന് പ്രവർത്തിക്കാൻ അവകാശമില്ലെന്നും അതു ഉടൻ അടച്ചുപൂട്ടണമെന്നും വീഡിയോ പകർത്തിയ വ്യക്തി ആവശ്യപ്പെടുന്നതും ദൃശ്യങ്ങളുണ്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഡൽഹി ക്യാബിനറ്റ് മന്ത്രി വിഷയത്തിൽ ഇടപെടുകയും മുഖ്യമന്ത്രി രേഖ യെ വിഷയം ധരിപ്പിച്ചത് അറിയിക്കുകയും ചെയ്തു .ഡൽഹിയിൽ ഇത് അംഗീകരിക്കാൻ ആവില്ലെന്നും മുഖ്യമന്ത്രി രേഖ സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് മിശ്ര ‘എക്സിൽ’ കുറിച്ചു.ഉപഭോക്താക്കൾക്ക് ഇനി വസ്ത്രധാരണത്തിൽ യാതൊരു നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് റസ്റ്റോറൻറ് ഉടമകൾ സമ്മതിച്ചതായി പിന്നീട് ഒരു പോസ്റ്റിൽ മിശ്ര അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *