ദേശീയപാതയിലെ ട്രാഫിക് കുരുക്കഴിക്കണം. എൻ സി പി.

കളമശേരി:ദേശീയപാതയിലെ മാസങ്ങളായുള്ള ട്രാഫിക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എൻസിപി ) യുടെ നേതൃത്വത്തിൽ കളമശേരി എച്ച്എംടി കവലയിൽ പ്രതിഷേധ സമരം നടത്തി.പ്രതിഷേധ സമരം എൻസിപി ദേശീയ ജനറൽ സെക്രട്ടറിയും, സംസ്ഥാന പ്രസിഡൻ്റുമായ എൻ.എ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് കെ.കെ ജയപ്രകാശ് അധ്യക്ഷനായി.ദേശീയപാതയിലെ കുഴിയടക്കുകയും, സഞ്ചാരസ്വതന്ത്ര്യത്തിന് ഉതകുന്ന നടപടികൾ ഭരണാധികാരികൾ നടപ്പാക്കണം. കളമശേരിപൗരസമിതി നിർദേശിച്ചിട്ടുള്ള പരിഷ്കാരങ്ങൾ നടപ്പാക്കാൻ അധികാരികൾ തയ്യാറായൽ പ്രശ്ന പരിഹാരമുണ്ടാക്കുമെന്നും എൻ എ മുഹമ്മദ് കുട്ടി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ദേശീയ പാതയിലെ കുരുക്കഴിക്കണമെന്ന എൻ സി പി യുടെ ആവശ്യത്തിന് കുരുക്കഴിച്ചെന്ന സ്ഥലം എം എൽ എ യുടെ പ്രസ്ഥാവന അപഹാസ്യമാണ്.മുഖ്യമന്ത്രി ശനിയാഴ്ച മെഡിക്കൽ കോളേജിന് സമീപം അദാനിയുടെ ലോജസ്റ്റിക് പാർക്ക് ഉദ്ഘാടനത്തിന് എത്തുന്നുണ്ട്. അത് മൂലം മരുമകൻ റോഡിൻ്റെ കുഴിയടച്ചതാണ്. ഇതാണ് എം എൽ എ പർവ്വതീകരിച്ച് കാണിച്ച് കുരുക്കഴിഞ്ഞെന്ന പ്രസ്ഥാവന നടത്തിയതെന്ന് മുഖ്യ പ്രഭാഷണത്തിൽ സംഘടനാ ജനറൽ സെക്രട്ടറി കല്ലറ മോഹൻ ദാസ് പറഞ്ഞു. കാൽ നടയാത്രക്കാർക്ക് പാലത്തിൻ്റെ ഇരുവശങ്ങളിലും നടപ്പാത ഉണ്ടാക്കണം. പാലത്തിൻ്റെ ഇരുവശങ്ങളിലുമുള്ള റോഡിൻ്റെ ഭാഗങ്ങൾ കെട്ടിപ്പൊക്കി റോഡ് ടാർ ചെയ്യണം. അപ്പോളോ ജംഷനിലെ സീബ്ര ലൈനിൽ സിഗ്നൽ ലൈറ്റും, ക്യാമറയും സ്ഥാപിക്കണം. മെടേക്ക് മുമ്പിലെ സിഗ്നൽ ഇരുചക്രവാഹനങ്ങൾക്ക് കാണാൻ വിധം സ്ഥാപിക്കണം. മെഡിക്കൽ കോളേജിലേക്കുള്ള കാത്തിരിപ്പുകേന്ദ്രം പുതുക്കി പണിയണം.മെഡിക്കൽ കോളേജ് റോഡിലെ പാർക്കിംഗ് നിരോധിക്കണം. തുടങ്ങിയ ആവശ്യങ്ങൾ എൻസിപി പ്രതിഷേധ ധർണ്ണയിൽ മുന്നോട്ടുവച്ചു.മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, വ്യവസായ വകുപ്പ് മന്ത്രി എന്നിവർക്ക് ഭീമ ഹർജി നൽകാൻ ഒപ്പുശേഖരണവും നടത്തി. പരിപാടിയിൽ ബോസ്കോ കളമശേരി, നാസർ ബുഹാരി, പ്രദീപ് വടക്കേടത്ത്, വി.കെ തുളസീധരൻ, രാജു തോമസ്, കെ.എക്സ് ജോൺസൺ, മുഹമ്മദ് സക്കീർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *