ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധു. ആസിഫ് ഖുറേഷി കൊല്ലപ്പെട്ടു. ജംഗ്പുര പ്രദേശത്ത് പാർക്കിംഗ് തർക്കത്തെചൊല്ലി അയൽക്കാരൻ ആക്രമിക്കുകയായിരുന്നു. രാത്രി 11 മണിയോടെയാണ് സംഭവം. വീടിന്റെ പ്രധാന ഗേറ്റിന് മുന്നിൽ ഇരുചക്ര വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി ആസിഫും രണ്ട് യുവാക്കളും തമ്മിൽ തർക്കമുണ്ടായിരുന്നെന്നും തുടർന്ന് പ്രതികൾ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചതായും പോലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം ഗുരുതരാവസ്ഥയിൽ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളായ ഉജ്ജ്വൽ, ഗൗതം എന്നിവരാണ് അറസ്റ്റിലായത്. . ആസിഫുമായി അക്രമി ഇതിനുമുമ്പ് വഴക്കിട്ടിരുന്നുവെന്നും ഒരു നിസ്സാര കാര്യത്തിന്റെ പേരിലാണ് അയാൾ ക്രൂരമായി കൊല്ലപ്പെട്ടതെന്നും കുടുംബം ആരോപിച്ചിരുന്നു
നടി ഹുമ ഖുറേഷിയുടെബന്ധു ഡൽഹിയിൽ കൊല്ലപ്പെട്ടു; രണ്ട് പ്രതികൾ അറസ്റ്റിൽ
