മുണ്ടക്കയം ഇടച്ചോറ്റിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം

കോട്ടയം: മുണ്ടക്കയം ഇടച്ചോറ്റിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം.രണ്ട് സ്കൂൾ കുട്ടികൾക്കും കാർ ഡ്രൈവർക്കും പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.ഇടച്ചോറ്റി ജങ്ഷന് സമീപം വെച്ച് സ്കൂൾ ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.അപകടസമയത്ത് ബസിനുള്ളിലുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റത്.കാർ ഓടിച്ചിരുന്ന വ്യക്തിക്കും പരിക്കെറ്റു. പരുക്കേറ്റവരുടെ നില നിലവിൽ ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *