പീരുമേട്:അകാലത്തിൽ വേർപിരിഞ്ഞ എം.ടി തോമസിന് കക്ഷി രാഷ്ട്രീയഭേദമന്യെ അനുസ്മരണമൊരുക്കി. പീരുമേട് എ.ബി. ജി ഹാളിൽ നടന്ന അനുസ്മരണ യോഗം പീരുമേട് എം.എൽ.എ വാഴൂർ സോമൻ ഉത്ഘാടനം ചെയ്തു.പൊതു പ്രവർത്തന രംഗത്ത് കക്ഷി രാഷ്ട്രീയ ഭേദമന്യെ വ്യക്തിബന്ധം പുലർത്തുകയും ഏവരും സ്നേഹ ബഹുമാനത്തോടെ അച്ചായൻ എന്നു വിളിച്ചിരുന്ന എം.ടി തോമസ് വേർപിരിഞ്ഞിട്ട് 5 വർഷം കഴിഞ്ഞു. അദ്ദ്ദേഹംകെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം,ഡി.സി.സി പ്രസിഡന്റ് ,ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. യോഗത്തിൽ എ.ഐ.സി.സി അംഗം അഡ്വ: ഇ.എം ആഗസ്തി അധ്യക്ഷത വഹിച്ചു.എം.ടി തോമസ് ഫൗണ്ടേഷൻ ചെയർമാൻ ഡേ.സജി പോത്തൻ തോമസ് ,കേരളാ സ്റ്റേറ്റ് കോർപ്പറേറ്റീവ് പെൻഷൻ ബോർഡ് ചെയർമാൻ ആർ.തിലകൻ , കെ.പി.സി.സി സെക്രട്ടറി എസ്. അശോകൻ , ഡി.സി.സി ജനറൽ സെക്രട്ടറി മാരായ അഡ്വ: സിറിയക്ക് തോമസ് , ആർ ഗണേശൻ ,മുൻ ഡി.സി. സി പ്രസിഡന്റ് മാരായ റോയ് കെ. പൗലോസ്, അഡ്വ:ഇബ്രാഹിം കുട്ടികല്ലാർ , പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ . പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് നജിനി ഷംസുദിൻ , കോൺഗ്രസ് ഏലപ്പാറ ബ്ലോക്ക് പ്രസിഡന്റ് ജോർജ് ജോസഫ് കൂറുമ്പുറം തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് എസ്.എസ്.എൽ.സി , പ്ലസ് ടു , എൽ . എൽ .ബി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. ശേഷം മുതിർന്ന കോൺഗ്രസ് നേതാക്കളായ വി.സി ജോസഫ് , പി.കെചന്ദ്രശേഖരൻ .എന്നി വരെയും അനുസ്മരണ യോഗത്തിന് നേതൃത്വം വഹിച്ച ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി പൈനാടത്തിനെയും ആദരിച്ചു. എം.ടി തോമസ് ഫൗണ്ടേഷൻ ഡയറക്ടർ അഡ്വ: സാബു തോമസ് അനുസ്മരണ യോഗത്തിന് നന്ദി അറിയിച്ച് സംസാരിച്ചു.
അനുസ്മരണം സംഘടിപ്പിച്ചു
