മാള :കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ പ്രൊഫ. എം.കെ.സാനു അനുസ്മരണവും സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹനായ ടി.കെ. ഗംഗാധരന് ആദരവും സംഘടിപ്പിച്ചു. സാഹിതീഗ്രാമികയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി കവി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ശ്രീധരൻ കടലായിൽ അധ്യക്ഷനായി. ഡോ.എം.എൻ.അഥീന സാനുമാഷ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡണ്ട് പി.കെ.കിട്ടൻ, വടക്കേടത്ത് പത്മനാഭൻ എന്നിവർ ചേർന്ന് ടി.കെ.ഗംഗാധരന് ഗ്രാമികയുടെ ആദരം സമർപ്പിച്ചു. ഗംഗാധരൻ്റെ സാഹിത്യകൃതികളെ വിലയിരുത്തിക്കൊണ്ട് ‘ദേശഭാവുകത്വത്തിൻ്റെ രചനകൾ ‘ വിഷയത്തിൽ കൊടുങ്ങല്ലൂർ ഗവ. കെ.കെ.ടി.എം. കോളെജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ.ജി.ഉഷാകുമാരി പ്രഭാഷണം നടത്തി. തുമ്പൂർ ലോഹിതാക്ഷൻ, അനീഷ് ഹാറൂൺ റഷീദ്, സിൻ്റോ കോങ്കോത്ത്, കരീം കെ.പുറം എന്നിവർ സംസാരിച്ചു.
ഗ്രാമികയിൽ എം.കെ. സാനു അനുസമരണവും ടി.കെ.ഗംഗാധരന് ആദരവും
